1
തിരുമല ക്ഷേത്രത്തിൽ നടന്ന നവരാത്രി പൂജ

മട്ടാഞ്ചേരി: കൊച്ചി തിരുമല ക്ഷേത്രത്തിൽ നവരാത്രി രഥപൂജ നടന്നു. കാശി മഠത്തിലെ പരമഗുരു ഭൂവനേന്ദ്ര തീർത്ഥ സ്വാമികൾ ക്ഷേത്രത്തിലേക്ക് നല്കിയ മരം കൊണ്ടുള്ള തേര് പ്രത്യേകമൊരുക്കിയാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്ര ആചാര്യൻ എൽ .മങ്കേഷ് ഭട്ട് ,തന്ത്രി ആർ.ഗോവിന്ദ ഭട്ട് ,മേൽശാന്തി വി. രാമാനന്ദ ഭട്ട് ,എൽ കൃഷ്ണ ഭട്ട് ,ദേവസ്വം പ്രസിഡന്റ് ബി.ജഗന്നാഥ ഷേണായി ,വി. ശിവകുമാർ കമ്മത്ത്, വി.ഹരിപൈ ,ആർ വെങ്കടേശ്വര പൈ ,മോഹൻ ഷേണായി ,സോമനാഥപ്രഭു ,ദേവാനന്ദ കമ്മത്ത് എന്നിവർ നേതൃത്വം നല്കി.