rajan
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിക്കുന്നു.

അങ്കമാലി: ദുരന്തമുഖത്ത് കേരളത്തിൽ പക്ഷങ്ങളില്ലന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സേനയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി.മുഖ്യപ്രഭാഷണം നടത്തി. 120 അംഗങ്ങളാണ് സേനയിലുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഷിജി ജോയി, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ പി.ജെ.ജോയി, നഗരസഭ ചെയർമാൻ റെജി മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, എം.ഒ.ജോർജ് ,അനിമോൾ ബേബി, ശാരദ മോഹനൻ എന്നിവർ പ്രസംഗിച്ചു.