കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സമ്പൂർണ മാലിന്യ സംസ്‌കരണം ലക്ഷ്യം വച്ച് ഹരിതകർമ്മസേന പ്രവർത്തനം തുടങ്ങി. വടവുകോട് ബ്ലോക്ക്പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. മാലിന്യ സംസ്‌ക്കരണ പദ്ധതി ചെയർമാൻ ഇ.കെ. അലിയാർ, കൺവീനർ എം.കെ. സാജൻ, വി.എ. വിജയകുമാർ, താജുദ്ധീൻ അബൂബക്കർ, ഇ.എം. അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.