കോലഞ്ചേരി: വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ അടൽ ഇന്നൊവേഷൻ മിഷന്റെ ഭാഗമായി നീതി ആരംഭിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു. പരമഭട്ടാര ഗുരുകുല വിദ്യാപീഠം ട്രസ്റ്റ് ചെയർമാൻ കാർത്തികേയൻ പയ്യമ്പിള്ളി അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാദീപക് ,അനു എൽദോസ്, ഉണ്ണിമായ ശരത്ത്, വിനോദ്.എ , ഇ.എൻ. നന്ദകുമാർ, ഡോ. എൻ.സി. ഇന്ദുചൂഢൻ, ജോബി ബാലകൃഷ്ണൻ, സി. ശ്രീനി തുടങ്ങിയവർ സംസാരിച്ചു.