മൂവാറ്റുപുഴ: അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് കേരള അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ(എ.ഐ.ടി.യു.സി) എറണാകുളം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ സി.പി.ഐ ഓഫീസിൽ നടന്ന കൺവെൻഷൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കവിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ജൂലി സാബു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.നവാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി. എം. ഹാരീസ്, സീന ബോസ്, സിബിൾ സാബു, ഡോ.സൻജിനി പ്രദീഷ്, ആലീസ് ജോസഫ്, അനിത റെജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. ജൂലി സാബു (പ്രസിഡന്റ്) ശോഭന.ഇ.ഡി(വൈസ് പ്രസിഡന്റ്) ആലീസ് ജോസഫ്(സെക്രട്ടറി)സ്മിത എൽദോസ് (ജോ.സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.