lakdhmi
ലക്ഷ്മിലാൽ

കോലഞ്ചേരി: ഐക്കരനാട് നോർത്ത് വില്ലേജ് പാങ്കോട് ഇടത്തിൽ ലക്ഷ്മിലാൽ (26) കരുണയുള്ളവരുടെ കനിവിനായി കാത്തിരിക്കുന്നു. ഹൃദയവും കിഡ്‌നിയും തകരാറിലായി സ്‌ട്രോക്കും നിരന്തരം വരുന്ന ബ്ലോക്കും തൈറോയിഡും ഇതോടൊപ്പം രണ്ട് ചെവിയുടെ കേൾവിശക്തിയും നഷ്ടപ്പെട്ടു. ഇതിനെല്ലാമിടയിൽ കൊവിഡും ബാധിച്ച് ഇടപ്പിള്ളി അമൃതയിലെ ഐ.സി.യുവിലാണ്. അഞ്ച് വയസുളളപ്പോൾ പിതാവ് ലാലു കാൻസർ വന്ന് മരിച്ചിരുന്നു. ഒരനിയത്തിയുടെ വിവാഹം കഴിഞ്ഞു. പിതാവിന്റെ ചികത്സയ്ക്കും പത്ത് വർഷമായി കുട്ടിയുടെ ചികത്സയ്ക്കുമായി ലക്ഷങ്ങൾ ചെലവിട്ടു. കടം കാരണം നടപ്പുവഴി മാത്രമുള്ള കോളനിയിലെ ചെറിയ വീടും നഷ്ടമാകുന്ന അവസ്ഥയിലാണ്. ഏക ആശ്രയമായ അമ്മയ്ക്ക് ആശുപത്രിയിലായതു കൊണ്ട് കൂലിപണിക്ക് പോലും പോകാൻ കഴിയുന്നില്ല. മരുന്നിനും, ചികത്സക്കുമായി ഭീമമായ തുക വേണ്ടി വരും. കരുണയുള്ളവരുടെ സഹായം തേടുന്നു. പേര്: ലക്ഷ്മി ലാൽ അക്കൗണ്ട് നമ്പർ: 6734 76 30340, ഐ.എഫ്.എസ്.സി കോഡ് SBIN 0070931, ഗൂഗിൾപേ നമ്പർ: 9539887974 ലക്ഷ്മിലാൽ.