11
കേരള ബാങ്ക് ഐ.റ്റി. ഇൻ്റിഗ്രേഷൻ കിക്കോഫ് പദ്ധതി മന്ത്രി വി.എൻ വാസവൻ ഉദ്ഘടനം ചെയ്യുന്നു.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു.സഹകരണ വകുപ്പ് ഗവ. സെക്രട്ടറി മിനി ആന്റണി,കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് രാജൻ, തുടങ്ങിയവർ സമീപം

തൃക്കാക്കര: കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ മാറ്റങ്ങൾക്ക് കേരള ബാങ്കിന്റെ ഐ.ടി. ഇന്റഗ്രേഷൻ വഴിയൊരുക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കാക്കനാട് നടന്ന കേരള ബാങ്ക് ഐ.ടി. ഇന്റഗ്രേഷൻ കിക്കോഫ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂജെൻ ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ സേവനം കേരള ബാങ്കിലൂടെയും സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് ഗവ. സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് രാജൻ, കേരള ബാങ്ക് വൈസ്.പ്രസിഡന്റ് എം.കെ കണ്ണൻ, ഡയറക്ടർ ബോർഡ് അംഗം മാണി വിതയത്തിൽ, കേരള ബാങ്ക് റീജനൽ മാനേജർ ജോലി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.