നെടുമ്പാശേരി: തൊഴിലിനായി ഗൾഫ് നാടുകളിലേക്ക് ജോലിക്ക് പോകുന്ന സാധാരണക്കാരായ ജനങ്ങളിൽ നിന്നും അഞ്ചിരട്ടി വരെ വിമാനയാത്രക്കൂലി ഈടാക്കുന്ന വിമാനക്കമ്പനികളുടെ നടപടി തടയണമെന്നാവശ്യപ്പെട്ട് വിദേശകാര്യ വകുപ്പ് മന്ത്രിക്കും, വ്യോമയാന വകുപ്പ് മന്ത്രിക്കും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ നിവേദനം നൽകി.