കോതമംഗലം: തങ്കളം സ്വദേശിയായ തച്ചയത്ത് ബേബിയെ (67) ഭൂതത്താൻകെട്ട് വിനോദസഞ്ചാര മേഖലയിലെ ഏറുമാടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന പരാതി മൂന്ന് ദിവസം മുൻപ് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. ഒരുവർഷം മുമ്പ് ഭാര്യ ഏലിയാമ്മ മരിച്ചു. മക്കൾ: ബേസിൽ, സൗമ്യ, രമ്യ. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.