അങ്കമാലി: സി.പി.എം. അങ്കമാലി, കാലടി ഏരിയാ സമ്മേളനങ്ങൾ 23, 24,25 തീയതികളിൽ അങ്കമാലിയിലു കാലടിയിലുമായി നടക്കും. സമ്മേളനത്തിനു ശേഷം കാലടി ഏരിയാ കമ്മിറ്റി അങ്കമാലി കമ്മിറ്റിയിൽ ലയിക്കും. നിലവിൽ ഏരിയാ കമ്മിറ്റിയംഗങ്ങളായ 13 പേർ പുറത്തു പോകും. വിഭാഗീയതയുടെ ഭാഗമായി രൂപീകരിച്ച നെടുമ്പാശ്ശേരി ഏരിയാ കമ്മിറ്റിയെ നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഈ കമ്മിറ്റിയിലുണ്ടായിരുന്ന ലോക്കൽ കമ്മിറ്റികളെ കളമശ്ശേരി, ആലുവാ അങ്കമാലി ഏരിയകളിലെക്ക് വിഭജിച്ചു നൽകി. കാലടി ഏരിയ കമ്മിറ്റിയിലെ ശ്രീ മൂലനഗരം ഒഴികെയുള്ള ലോക്കൽ കമ്മിറ്റികളും നെടുമ്പാശ്ശേരിയിലെ പാറക്കടവും അങ്കമാലി ഏരിയ കമ്മിറ്റിയിൽ ലയിക്കും.