മൂവാറ്റുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖല സമ്മേളനം ഇന്ന് വൈകിട്ട് 3 മുതൽ മൂവാറ്റുപുഴ വാഴപ്പിള്ളി കഫെ മാനാരെ ഓഡിറ്റോറിയത്തിൽ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് ഇ.വി.രാജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ബിനു പോൾ, ജില്ല സെക്രട്ടറി ഉദയകുമാർ, ട്രാഷറർ അനിൽ ഞാളുമഠം എന്നിവർ സംസാരിക്കും .വിവിധ മേഖലയിൽ അംഗീകാരം നേടിയുട്ടുള്ളവരെ ചടങ്ങിൽ ആദരിക്കും.