kunnathutali-temple
ചേന്ദമംഗലം കുന്നത്തുകളി മഹാദേവ ക്ഷേത്രോത്സവ സംഭവാന കൂപ്പൺ ഉദ്ഘാടനം ബാബു കണ്ണംപറമ്പിന് നൽകി പ്രസിഡന്റ് സുധീഷ് കടവിൽ നിർവഹിക്കുന്നു.

പറവൂർ: ചേന്ദമംഗലം കുന്നത്തുതളി മഹാദേവ ക്ഷേത്രത്തിലെ മഹോത്സവം സംഭാവന കൂപ്പൺ ഉദ്ഘാടനം ബാബു കണ്ണംപറമ്പിലിന് നൽകി ഉപദേശക സമിതി പ്രസിഡന്റ് സുധീഷ് കടവത്തിൽ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി രാജേഷ് സ്വാമി, സെക്രട്ടറി വേണുഗോപാൽ കടവത്ത്, വി.പി. സദാനന്ദൻ , കെ.കെ. ധീരജ്, ടി.ബി. ശശി. മനോജ് പാടത്ത് തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 15ന് കൊടികയറി20ന് ആറാട്ടോടെ സമാപിക്കും.