o
കനത്ത മഴയിൽ അശമന്നൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഓടക്കാലി-നാല്പനായി റോഡിന്റെ ഒരു വശം ഇടിഞ്ഞ നിലയിൽ .

കുറുപ്പംപടി: കനത്ത മഴയിൽ അശമന്നൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഓടക്കാലി-നാല്പനായി റോഡിൽ റോഡിന്റെ ഒരു വശം ഇടിഞ്ഞു. ഓടക്കാലി ഗവ.ഹൈസ്കൂളിന് സമീപമുള്ള പ്രദേശത്തെ ഒൻപതോളം കുടുംബങ്ങൾ ഇതുമൂലം ദുരിതത്തിലായി. ഇനി ഒരുമഴ കൂടി ശക്തമായി പെയ്താൽ റോഡ് പോലും ഒലിച്ചു പോകുന്ന സ്ഥിതിയാണുള്ളത്. സ്വകാര്യ വ്യക്തി റോഡിനോട് ചേർന്ന് അനധികൃതമായി മണ്ണെടുത്തത് മൂലമാണ് റോഡിന്റെ ഒരു വശം ഇടിയാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

രായമംഗലം ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് കീഴില്ലം മോസ്കോയിൽ ചിറയിൽപ്പാടം വിജയന്റെ വീടിന് ഇടിമിന്നലേറ്റ് നാശനഷ്ടം സംഭവിച്ചു. ഇലക്ട്രിക്ക് വയറിംഗ് പൂർണമായി കത്തിനശിച്ചു. വീടിന്റെ ഒരു ഭാഗത്ത് ഭിത്തിയുടെ മൂല തെറിച്ചു പോയി.

രായമംഗലം 19-ാം വാർഡ് പീച്ചനാംമുകളിൽ പഞ്ചായത്ത് കിണർ ഇടിഞ്ഞുതാണു. സമീപത്തുള്ള വീടും പഞ്ചായത്ത് റോഡും അപകടാവസ്ഥയിൽ ആയി. കിണറിന്റെ കെട്ടും സ്ലാബുകളും പരിസരവാസികളുടെ

8 ഓളം മോട്ടോറുകളും കിണറിൽ താഴ്ന്നു.

കീഴില്ലം കുറിച്ചിലക്കോട് റോഡിൽ കനത്ത മഴ മൂലം റോഡിൽ ഇതിൽ വെള്ളം നിറഞ്ഞു സമീപത്തുള്ള കടകളിലേക്ക് വെള്ളം ഇരച്ചുകയറി നിരവധി വാഹനങ്ങളിൽ വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു.