y-con
യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്ളീൻ മിഷൻ ശുചീകരണ പദ്ധതി എടയപ്പുറത്ത് നിയോജക മണ്ഡലം പ്രസിഡന്റ് ഹാസിം ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ക്ളീൻ മിഷൻ ശുചീകരണ പദ്ധതിയുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാതൃകയാകുന്നു. ക്ലീൻ മിഷൻ എന്ന പേരിൽ പുതിയ ശുചീകരണ പദ്ധതിക്ക് രൂപം നൽകി. പഞ്ചായത്തിലെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിക്കുന്നത്. ആദ്യഘട്ടം കൊച്ചിൻ ബാങ്ക് - എടയപ്പുറം റോഡ് ശുചീകരിച്ച് നിയോജക മണ്ഡലം പ്രസിഡന്റ് ഹാസിം ഖാലിദ് ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് ഭരണ സമിതി മഴക്കാല ശുചീകരണത്തിൽ പരാജയപ്പെട്ടതിനാലാണ് യൂത്ത് കോൺഗ്രസ് ശുചീകരണം ഏറ്റെടുത്തതെന്ന് മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.ബി. നിജാസ്, താഹിർ ചാലക്കൽ, ഷനോജ്, സൽമാൻ, ജിയോ,നന്ദു ഷിബു, സഫ്രാൻ എന്നിവർ നേതൃത്വം നൽകി.