കോതമംഗലം: ആലുവ റൂറൽ എസ്.പി കെ.കാർത്തിക് ഭൂതത്താൻ കെട്ട് ഡാം സന്ദർശിച്ചു. പെരിയാറിലെ ജലവിതാനം പരിശോധിക്കാനും മഴക്കാല ദുരിതങ്ങൾ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ സമതിയംഗവും ഡാം സുരക്ഷ ചുമതലയുള്ള ആലുവ റൂറൽ എസ്.പി കെ.കാർത്തിക് ഭൂതത്താൻ കെട്ട് ഡാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡാം പരിസരം സന്ദർശിച്ചതെന്നും മഴ ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണമെന്ന് എസ്.പി പറഞ്ഞു.