ഉദയം പേരൂർ: കയർ ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് ഗ്രന്ഥശാലയ്ക്ക് സമീപമുള്ള ഹാളിൽ വച്ച് വള്ളത്തോൾ, ഇടശ്ശേരി അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനത്തിൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ ആശാവർക്കർമാരെ ആദരിക്കും, നിർദ്ദനരായ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായവും നൽകും ഗ്രന്ഥശാല പ്രസിഡന്റ് സി.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എ. ഗോപി ഉദ്ഘാടനം ചെയ്യും. ആലുവ എസ്.എൻ.ഡി.പി.എച്ച്.എസ്. എസ് സ്‌കൂളിലെ ഹെഡ് മാസ്റ്റർ സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തും. വാർഡ് മെമ്പർ സ്മിന രാജേഷ്, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ.മുരളീധരൻ എന്നിവർ ആശംസ അർപ്പിക്കും. ഗ്രന്ഥശാല സെക്രട്ടറി രഞ്ജിത്ത് കുട കുത്തുംപറമ്പ് സ്വാഗതവും ട്രഷറർ നീതു നവിൻ നന്ദിയും പറയും. ആർ.എൽ.വി. നകുൽ അവതരിപ്പിക്കുന്ന വീണ സോളോ പെർഫോമൻസും നടക്കും.