aiyf

കൊച്ചി:സ്വാതന്ത്ര്യത്തിനായി ഭഗത് സിംഗ് അടക്കമുള്ളവർ ജീവൻ ബലിനൽകി പോരാടിയപ്പോൾ സ്വന്തം ജീവൻ രക്ഷിക്കാൻ മാപ്പെഴുതി കൊടുത്ത സവർക്കർ, ഗാന്ധിജിയുടെ നിർദ്ദേശാനുസരണമാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ചരിത്രബോധമില്ലാത്ത കോമാളിയാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് കെ.ആർ റനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സമിതി അംഗങ്ങളായ എം.ടി.നിക്‌സൺ, കമലാ സദാനന്ദൻ,എസ്.ശ്രീകുമാരി,എ.ഐ.വൈ.എഫ് സംസ്ഥാനസെക്രട്ടറി മഹേഷ് കക്കത്ത്,എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ, ജോയിന്റ് സെക്രട്ടറി ടി.ടി. ജീസ് മോൻ,കെ.പി സന്ദീപ്,സംഘാടക സമിതി ചെയർമാൻ ടി.സി.സഞ്ജിത്ത്,തുടങ്ങിയവർ സംസാരിച്ചു.