kklmloading
മുത്തലപുരം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു

ഇലഞ്ഞി: മുത്തലപുരം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം
മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.നൂറുദിന കർമ്മപദ്ധതിയിൽ സഹകരണ മേഖലയിൽ പതിനായിരം പേർക്ക് ജോലി നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും 20587 പേർക്ക് ജോലി നൽകാനായി.29 യൗവന സഹകരണ സംഘങ്ങളും 12 വനിത സഹകരണ സംഘങ്ങളും രജിസ്റ്റർ ചെയ്ത് വിവിധ സംരംഭങ്ങൾ തുടങ്ങിയതായും നെല്ല് ഉദ്പാദന സംഭരണ വിപണനങ്ങൾക്കായി പാലക്കാടും കുട്ടനാടും രണ്ട് സംഘങ്ങൾ പ്രവർത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു.മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരീഷ് ഹാളിൽ ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. സിസ്റ്റർ മേരി ബനീഞ്ഞ സഹിത്യ അവാർഡ് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന് മന്ത്രി സമ്മാനിച്ചു.തോമസ് ചാഴികാടൻ.എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ആൻഡ്രൂസ് ,അസി.രജിസ്ട്രാർ സി.പി.രമ, ഫാ സിറിയക് വടക്കേൽ, ബാങ്ക് പ്രസിഡന്റ് എം.പി.ജോസഫ്, ബോർഡ് മെമ്പർമാരായ ജോണി അരിക്കാട്ടേൽ, വി.എം.മാത്യു, സെക്രട്ടറി യു.എസ്.ലിബിഷ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും,എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയവരേയും ചടങ്ങിൽ ആദരിച്ചു.