xxxxxxx
ഫോട്ടോ

തൃപ്പൂണിത്തുറ: കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം കെ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ബി.മുഹമദ് കുട്ടി, പോളച്ചൻ മണിയംകോട്, ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബെയ്സിൽ മൈലന്തറ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ.വേണുഗോപാൽ, രാജു.പി.നായർ, എൻ.ആർ.ശ്രീകുമാർ ,ആർ.കെ.സുരേഷ് ബാബു, ഷെറിൻ വർഗീസ്, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാം പറമ്പിൽ, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എക്സ്.ആന്റണി, അഡ്വ: ടി കെ ദേവരാജൻ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോമിനി സണ്ണി, പി .പി . ദിനേശൻ എന്നിവർ പ്രസംഗിച്ചു.