panchatt
കനത്ത മഴയിൽ കാലടി കാഞ്ഞൂർ റോഡിലെ വെള്ളക്കെട്ട് രൂക്ഷമായപ്പോൾ

കാലടി: ശക്തമായ മഴയിൽ കാലടി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാലടി പഞ്ചായത്തിലെ ആര്യാപാറയിൽ വെള്ളം കയറിയ 52 ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞുൾപ്പെടെയുള്ള ഒരു കുടുംബത്തെ മാണിക്കമംഗലം സെന്റ് ക്ലെയർ ബധിര മൂക വിദ്യാലയത്തിലേക്ക് മാറ്റി പാർപ്പിച്ചു. കൃഷിയിടങ്ങളിൽ വെള്ളം കയറി. കാലടി ടൗൺ മണിക്കൂറുകളോളം വെള്ളക്കെട്ടിൽ വീർപ്പുമുട്ടി. ജില്ലാ കളക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി റോജി.എം.ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ കാലടി പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മാണിക്കമംഗലം എൻ.എസ്.എസ്. സ്കൂളിലും മറ്റൂർ സെന്റ് ആന്റണീസ് എൽ.പി. സ്കൂളിലും ക്യാമ്പുകൾ സജ്ജമാക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.പി. ആന്റണി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശാന്ത ബിനു, ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ, ഷാനിത നൗഷാദ്, അംഗങ്ങളായ ഷൈജൻ തോട്ടപ്പിള്ളി, അംബിക ബാലകൃഷ്ണൻ, ശാന്ത ചക്കോ, കെ.ടി. എൽദോസ്, സി.വി. സജേഷ്, അമ്പിളി ശ്രീകുമാർ, സരിത ബൈജു, സ്മിത ബിജു, പി.ബി. സജീവ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെുത്തു.