പെരുമ്പാവൂർ: ജവഹർ ബാല മഞ്ച് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അശമന്നൂർ പഞ്ചായത്ത് തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം അഡ്വ.എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് ചെയർമാൻ എൻ.എ.രവി അദ്ധ്യക്ഷത വഹിച്ചു.ജവഹർ ബാല മഞ്ച് എറണാകുളം ജില്ലാ ചെയർമാൻ വിൻസൻ കോയിക്കര, സംസ്ഥാന കോഒാഡിനേറ്റർ എൻ.പി.ചാക്കോച്ചൻ, ജില്ലാ കോഡിനേറ്റർ ജയിംസ് കോറമ്പേൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എം.സലിം, പി.പി. തോമസ് പുല്ലൻ, ബ്ലോക്ക് സെക്രട്ടറി പ്രീത സുകു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി, ജനറൽ സെക്രട്ടറി എം.എം ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതാഞ്ജലി മുരുകൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സുബൈദ പരീത്, ജവഹർ ബാല മഞ്ച് അശമന്നൂർ മണ്ഡലം ചെയർമാൻ എൻ.പി. ശിവൻ, കോർഡിനേറ്റർ അലൻ ആന്റെണി,ബാലൻ മേതല എന്നിവർ സംസാരിച്ചു.