തൃക്കാക്കര: പോഷകാഹാര വിതരണം താൽക്കാലികമായി നിർത്തിവെക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ ചേർന്ന തൃക്കാക്കര സഭ കൗൺസിൽ യോഗത്തിൽ ഈ പദ്ധതിക്ക് തുക വിനിയോഗം സംബന്ധിച്ച് കൗൺസിൽ പരിഗണിക്കുന്നതിനിടെയാണ് ഭരണപക്ഷം ഇങ്ങനെ ഒരു ആവശ്യവുമായി രംഗത്തെത്തിയത്. പാവപ്പെട്ടവർക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി നിർത്തരുതെന്ന് പ്രതിപക്ഷ കൗൺസിലർമാരായ ജിജോ ചിങ്ങംതറ, പി.സി മനൂപ് എന്നിവർ ആവശ്യപ്പെട്ടതോടെ ഭരണ -പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ യോഗത്തിൽ വാക്കേറ്റമുണ്ടായി. എന്നാൽ 2019 -2021 കണക്കുകളിൽ വ്യക്തതയില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം.

തൃക്കാക്കരയിലെ വിവിധ വാർഡുകളിലായി 59 അങ്കണവാടികളിലായി രണ്ടായിരത്തിലധികം വരുന്ന കുട്ടികൾക്കും, വയോജനങ്ങൾക്കും, ഗർഭിണികൾക്കുമായി അങ്കണവാടി വഴി പോഷകാഹാരം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഈ വിഷയത്തിൽ തീരുമാനമെടുക്കാതെ മാറ്റിവച്ചു.