മൂവാറ്റുപുഴ: താലൂക്ക് ദുരന്തനിവാരണ സമിതി യോഗം മൂവാറ്റുപുഴ ആർ.ഡി.ഒ അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തഹസിൽദാർ സതീശൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, താലൂക്ക് കോ-ഓർഡിനേറ്റർ പി.സുനിൽകുമാർ ,നസീർ അലിയാർ, നാസർ ഹമീദ്, രാജീവ് നായർ ,രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. കാലാവസ്ഥ പ്രതികൂല ആവുകയും മൂവാറ്റുപുഴ ആറിൽ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു അടിയന്തരയോഗം.