11
.ഡെപ്പ്യൂട്ടി കളക്ടർ സുനിൽലാൽ,തഹസിൽദാർ രഞ്ജിത്ത് ജോർജ് ,കാക്കനാട് വില്ലജ് ഓഫീസർ സുനിൽ,ജിയോളജിസ്റ്റ് പി.എസ് മഞ്ജു, എന്നിവർ സ്ഥലം പരിശോധിക്കുന്നു

തൃക്കാക്കര : തോരാതെ പെയ്ത കനത്ത മഴയിൽ അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾ ഭീതിയുടെ നിഴലിൽ. ഇന്നലെ രാവിലെ മുതൽ തോരാതെ പെയ്യുന്ന മഴയിൽ മൂന്ന് തവണയാണ് മണ്ണിടിഞ്ഞുവീണത്. ജില്ലാ ഭരണകുടം പ്രദേശത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് 13 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതോടെ പ്രതിക്ഷേധവുമായി കുടുംബങ്ങൾ രംഗത്തെത്തി. ഡെപ്പ്യൂട്ടി കളക്ടർ സുനിൽലാൽ,തഹസിൽദാർ രഞ്ജിത്ത് ജോർജ് ,കാക്കനാട് വില്ലേജ് ഓഫീസർ സുനിൽ, ജിയോളജിസ്റ്റ് പി.എസ് മഞ്ജു, തൃക്കാക്കര സി.ഐ ഷാബു എന്നിവർ സ്ഥലത്തെത്തി കുടുംബങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. താമസയോഗ്യമായ സ്ഥലം നൽകാമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് പാലിക്കാത്തതാണ് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ തയ്യാറാവാഞ്ഞത്. കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.


 പുനരധിവാസം ചുവപ്പ് നാടയിൽ

പതിറ്റാണ്ടുകളായി തീരാ ദുരിതത്തിലാണ് അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾ. ഒരോതവണയും വർഷകാലം വരുമ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ നരകിക്കേണ്ട ഗതികേടിലാണ് ഈ കുടുംബങ്ങൾ. ഈ പ്രദേശത്തെ കുടുംബങ്ങളെ ഓലിമുകൾ പള്ളിക്ക് സമീപം റവന്യൂ വകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റാമെന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി അവസാനഘട്ടത്തിൽ അട്ടിമറിക്കപ്പെട്ടു.