ഫോർട്ട് കൊച്ചി: ശക്തമായ മഴയും റോഡിലെ വെള്ളക്കെട്ടും മൂലം അധികാരികൾ ഫോർട്ട് കൊച്ചി ബീച്ച് അടച്ചു.കടൽ തിരമാലകൾ നടപ്പാതക്ക് മുകളിൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ ഇരിപ്പിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.മഴയുടെ ശക്തി കുറയുന്നതു വരെ ഈ ഭാഗത്തെ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ എത്തുന്ന പൊതുജനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി.