കുറുപ്പംപടി: എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് മുടക്കുഴ യു.പി സ്കൂളിൽ പണിതീർത്ത അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. എൽദോസ് കന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഉപഹാരസമർപ്പണം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. ബേസിൽ പോൾ, മനോജ് മുത്തേടൻ, ഷൈമി വർഗീസ്, റോഷ്‌നിഎൽദോ, ജോസ് എ.പോൾ, കെ.ജെ. മാത്യു, ഷോജറോയി, വത്സ വേലായുധൻ, ജോഷി തോമസ്, എച്ച്.എം. സോളി വർക്കി, പി.എസ്. സുനിത്ത്, രജിത, ഡോളി ബാബു, നിഷ സന്ദീപ്, ജോബി മാത്യു, പി.ടി.എ പ്രസിഡന്റ് രാജേഷ്, ജോൺ, ഷിജി എന്നിവർ പ്രസംഗിച്ചു.