fecilitationcentre
ചമ്പക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പൂണിത്തുറ ഗാന്ധി സ്ക്വയർ മിനി പാർക്കിൽ ഹെൽത്ത് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഡോ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു.

പൂണിത്തുറ: ചമ്പക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പൂണിത്തുറ ഗാന്ധി സ്ക്വയർ മിനി പാർക്കിൽ ഹെൽത്ത് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഡോ. ശൈലജ ഉദ്ഘാടനം ചെയ്തു. വി.പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കമ്മിറ്റി സെക്രട്ടറി പി. ദിനേശ്, ഡോ: ബോബി എബ്രഹാം റോയി തെക്കൻ, സന്ധ്യ വിനോദ്, രാധിക ബാബു, ഉഷാ ബാബു,

സുധ പ്രസാദ്, ബീന നന്ദനൻ തുടങ്ങിയർ സംസാരിച്ചു. തിങ്കൾ, ബുധൻ, വെള്ളി തുടങ്ങിയ ദിവസങ്ങളിൽ രാവിലെ

10 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവർത്തനസമയം. ജിവിതശൈലി രോഗ നിർണയം, ഗർഭിണികൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള പരിചരണം, കൗമാരപ്രായക്കാർക്കുള്ള ബോധവൽക്കരണം തുടങ്ങിയവയാണ് ഇവിടെ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ.