കൊച്ചി: പാലാരിവട്ടത്ത് മദ്ധ്യവയസ്‌കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രണ്ട്ഷിപ്പ് റോഡിൽ ചമണിക്കോടത്ത് ജോണിനെയാണ് (54) വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴോടെയാണ് ജോണിനെ വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് ബന്ധുകൾ 10.45ഓടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഭാര്യ: ബിന്ദു. മക്കൾ: റിയ, ലിയ. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.