ortho
ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവക്ക് കണ്ടനാട് ഭദ്രാസന കേന്ദ്രമായ കോലഞ്ചേരി പ്രസാദം സെന്ററിൽ നൽകിയ സ്വീകരണസമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവക്ക് കണ്ടനാട് ഭദ്രാസന കേന്ദ്രമായ കോലഞ്ചേരി പ്രസാദം സെന്ററിൽ സ്വീകരണം നൽകി. സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പാല രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അദ്ധ്യക്ഷനായി. മെത്രാപ്പോലീത്തമാരായ ഡോ. യൂഹാനോൻ മാർ പോളികാർപ്പോസ്, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ. സഖറിയ മാർ അപ്രേം, സഭാ വൈദിക ട്രസ്​റ്റി ഫാ. ഡോ.എം.ഒ.ജോൺ, ഡോ. എബ്രഹാം ജോൺ കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ.സി.എം.കുരിയാക്കോസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, അഡ്വ. എസ്.ശ്രീകുമാർ, ഫാ. ജോസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ബെന്നി ബെഹനാൻ എം.പി, എം.എൽ.എ.മാരായ അഡ്വ. പി.വി. ശ്രീനിജിൻ, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, മാത്യു കുഴൽനാടൻ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, പഞ്ചായത്തംഗം സംഗീത ഷൈൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.