കോലഞ്ചേരി: കോലഞ്ചേരി കോ ഓപ്പറേറ്റീവ് കോളേജിലെ 1994 - 97 ബാച്ചിലെ ചരിത്ര, സാമ്പത്തിക ശാസ്ത്ര വിഭാഗങ്ങളിലെ കുട്ടികളും അദ്ധ്യാപകരും ഒത്തുചേർന്നു. പ്രിൻസിപ്പൽ പി.എൻ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൃഷ്ണകുമാർ അദ്ധ്യക്ഷനായി. അദ്ധ്യാപകർക്ക് മൊമെന്റോ നൽകി ആദരിച്ചു. അദ്ധ്യാപകരായ വി.ബി.അജിതൻ, എം.വി. ശശിധരൻ, സുരേഷ് എം. വേലായുധൻ, കെ.ഐ.ജോസഫ്, പി.കെ. രാജൻ, കെ.എസ്.സിജു, കെ.ബി. ദിനേശൻ, കെ.കെ. സന്തോഷ്, അനില ശിവൻ, എ.കെ. അജിത്കുമാർ പൂർവ വിദ്യാർത്ഥികളായ പി.കെ.സുനിൽകുമാർ, എം.എസ്. ജോഫി, വി.വി. ഗ്രിഗർ തുടങ്ങിയവർ സംസാരിച്ചു.