ajithbr
എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയുടെ ആസ്ഥാന വാസ്തുശില്പി പട്ടം ആർക്കിടെക്ട് പ്രൊഫ.ബി.ആർ. അജിത്ത് മന്ത്രി പി. രാജീവിൽ നിന്ന് ഏറ്റുവാങ്ങുന്നു. വി.കെ. അയ്യപ്പൻ, എം.ജി. നാരായണൻ, വി. നന്ദകുമാർ, അഡ്വ.എ. ബാലഗോപാൽ, പി. രാജേന്ദ്രപ്രസാദ്, ടി.ജെ. വിനോദ് എം.എൽ.എ, സി. ദാമോദരൻ എന്നിവർ സമീപം

കൊച്ചി: ആർക്കിടെക്ട് പ്രൊഫ. ബി.ആർ. അജിത്തിന് എറണാകുളത്തപ്പന്റെ ആസ്ഥാന വാസ്തുശില്പി പദവി. 40 വർഷങ്ങളായി എറണാകുളം ശിവക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ വാസ്തുകലാ ശില്പിയാണ് ബി.ആർ. അജിത്ത്. ക്ഷേത്ര ക്ഷേമസമിതി ഏർപ്പെടുത്തിയ ആസ്ഥാന വാസ്തുശില്പി പട്ടം ശിവക്ഷേത്രത്തിനായി ബി.ആർ അജിത്ത് രൂപകൽപ്പന ചെയ്ത് ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നിർമ്മിച്ച ദക്ഷിണ രാജഗോപുരത്തിന്റെ സമർപ്പണ ചടങ്ങിൽ മന്ത്രി പി. രാജീവിൽ നിന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണികൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ബോർഡ് മെമ്പർമാരായ വി.കെ. അയ്യപ്പൻ, എം.ജി. നാരായണൻ, എറണാകുളം ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കാര്യദർശി അഡ്വ.എ. ബാലഗോപാൽ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ചീഫ് റിസ്‌ക് ഓഫീസറുമായ സി. ദാമോദരൻ, സുധാ ബാലഗോപാൽ, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, ഭീമ ജൂവലറി ചെയർമാൻ ബിന്ദുമാധവ് തുടങ്ങിയവർ പങ്കെടുത്തു.