കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ആവാസ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ പുനരാരംഭിക്കും. രാവിലെ പത്തിന് പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിലാണ് രജിസ്‌ട്രേഷന് സൗകര്യം. അന്യസംസ്ഥാന തൊഴിലാളികൾക്ക് രണ്ട് ലക്ഷം രൂപ വരെ അപകട ഇൻഷ്വറൻസ്, 25,000 രൂപ വരെ ചികിത്സാ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ പദ്ധതി പ്രകാരം ലഭിക്കും. തൊഴിലാളികൾ തിരിച്ചറിയൽ രേഖകളുമായി എത്തണം. ഇതോടൊപ്പം കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി രജിസ്‌ട്രേഷനും നടത്തുമെന്ന് അധികൃതർ അറിയിച്ചു.