കൊച്ചി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ നേതൃത്വത്തിൽ 31ന് 'ആരോഗ്യത്തിലേക്കൊരു സൈക്കിൾ സവാരി' എന്ന സന്ദേശവുമായി സൈക്കിൾ സവാരി സംഘടിപ്പിക്കും. സൗജന്യ ഡയാലിസിസ് പദ്ധതിയുടെ വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടർ ഫാ. സിജു ജോസഫ് അറിയിച്ചു. സൈക്കിൾ സവാരിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ഹൈബി ഈഡൻ എം.പിയും ലോഗോ പ്രകാശനം കെ.ജെ. മാക്‌സി എം.എൽ.എയും നിർവഹിച്ചു.