പറവൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ നൽകിവരുന്ന അന്നദാനം പള്ളിത്താഴം കൊത്തലങ്കോ ആശ്രമം, കൂനമ്മാവ് ഇവാഞ്ചൽ ആശ്രമം, പെരുമ്പടന്ന ശാന്തിതീരം ആശ്രമം, പറവൂത്തറ ജനനി വൃദ്ധസദനം എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് നൽകി. യൂണിയൻ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ഡി. ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കണ്ണൻ കൂട്ടുകാട്, യുത്ത്മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ, യുത്ത്മൂവ്മെന്റ് ഭാരവാഹികളായ പ്രശോഭ്, അഖിൽ,സഞ്ചു, കണ്ണൻ മനക്കപ്പടി, പ്രിയകുമാർ മാഞ്ഞാലി എന്നിവർ പങ്കെടുത്തു.