പറവൂർ: ശക്തമായ മഴയിൽ വർഷങ്ങൾ പഴക്കമുള്ള കിണർ ഇടിഞ്ഞു. പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര ഏഴാം വാർഡ് ചൗക്കക്കടവ് റോഡ് കുറുങ്ങേലിപ്പാടത്തിന് സമീപം മാളിയേക്കൽ എം.വി. ചാക്കപ്പന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കല്ലുവെട്ടി നിർമിച്ച കിണറിന്റെ മുകളിലേക്ക് കെട്ടി നിർത്തിയിരുന്ന ഭാഗം ഇടിഞ്ഞ് കിണറിനകത്തേക്ക് വീഴുകയായിരുന്നു.