മരട്: മരട് ഗുരുമണ്ഡപ ഭൂമിയിൽ കഴിഞ്ഞ ചതയ ദിനത്തിൽ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയവർക്കെതിരെ തെളിവുസഹിതം പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത മരട് പൊലീസ് അധികൃതർക്കെതിരെ എസ്.എൻ.ഡി.പി യോഗം 2769 -ാം നമ്പർ മരട് തെക്ക് ശാഖ പ്രതിഷേധം രേഖപ്പെടുത്തി. തുടർ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഗുരുമണ്ഡപഭൂമി സംരക്ഷണസമിതിയെ ചുമതലപ്പെടുത്തി.