കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഗവണ്മെന്റ് യു.പി സ്കൂൾ പാനിപ്രയിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളിൽ നടത്തേണ്ട അടിയന്തിര പ്രവർത്തനങ്ങളെ കുറിച്ച് സംഗമം ചർച്ച ചെയ്തു. കോട്ടപ്പടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അബു, മെറ്റിൻ മാത്യു, നിധിൻ മോഹൻ, സാറാമ്മ ജോൺ, മുൻ ഹെഡ്മാസ്റ്റർ കോര, ബിനു ഇറമ്പത്ത് എന്നിവർ സംസാരിച്ചു.