agropark-
എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ അഗ്രോ പാർക്കിൽ നടത്തിയ സ്വയം സംരംഭക ശില്പശാല പ്രസിഡന്റ്‌ കെ.ആർ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പിറവം: എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ അഗ്രോ പാർക്കിൽ സ്വയം സംരംഭക ശില്പശാല നടത്തി. സ്വയം തൊഴിൽ വായ്പകളെക്കുറിച്ചും സംരംഭകങ്ങളെക്കുറിച്ചും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന സബ്സിഡികളെക്കുറിച്ചും നടന്ന ക്ലാസ് മുളന്തുരുത്തി ബ്ലോക്ക് വ്യവസായ ഓഫീസർ കെ.എസ്. രാജേഷ് നേതൃത്വം നൽകി. പഞ്ചായത്ത് മെമ്പർ എം. ആശിഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പിറവം മുൻസിപ്പൽ കൗൺസിലർ ഡോ.സഞ്ജിനി, സവിത സോമൻ എന്നിവർ സംസാരിച്ചു.