കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണം പദ്ധതി 2021-22 ൽ ഉൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ 75% സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ആറ് തൈകൾ ( പ്ലാവ് ഗ്രാഫ്റ്റ്, തായ്‌ലൻഡ് മാവ്,മുള്ളാത്ത , മംഗോസ്റ്റിൻ,പേര, ചാമ്പക്ക ലയർ ) ഉൾപ്പെടുന്ന കിറ്റിന് 125 രൂപ കൃഷി ഭവനിൽ അടച്ചു അപേക്ഷ നൽകേണ്ടതാണ്. മുൻപ് ലഭിച്ചവർക്ക് വീണ്ടും ആവശ്യമെങ്കിൽ അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 10 സെന്റെങ്കിലും സ്ഥലം ഉള്ളവർക്ക് അപേക്ഷിക്കാം.