കുറുപ്പംപടി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി 2021-22 പച്ചക്കറി എല്ലാ സീസണിലും കൃഷിചെയ്യാൻ മഴമറ ആവശ്യമുള്ളവർക്ക് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാം. സബ്‌സിഡിയുണ്ട്. മണ്ണിൽ നിർമ്മിക്കുന്നതിനാണ് മുൻഗണന.