usha
മഞ്ഞപ്ര നന്മ യൂണിറ്റ് കെ.എസ്.എ പരീക്ഷയിൽ റാങ്ക് ജോതാവ് ഉഷമാ നാട്ടിനെ ജില്ലാ കമ്മിറ്റി അംഗം ദേവസി മഞ്ഞപ്ര മെമൻ്റോ നൽകി അനുമോദിക്കുന്നു.

കാലടി: നന്മ മഞ്ഞപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.എ.എസ് പരീക്ഷയിൽ 22-ാം നേടിയ ഉഷ മാനാട്ടിനെ അനുമോദിച്ചു. നന്മ ജില്ലാ കമ്മിറ്റി അംഗം ദേവസി മഞ്ഞപ്ര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി അജികുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എൻ.ലാലു, ഐ.പി ജേക്കബ്, വർഗ്ഗീസ് പുന്നയ്ക്കൽ, എം.പി തരിയൻ, ദീപ്തി ലാലു എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എൻ ലാലു നിർമ്മിച്ച മെമന്റോ മക്കളായ അയ്യപ്പദാസും ദൃശ്യയും ചേർന്ന് ഉഷ മാനാട്ടിന് സമ്മാനിച്ചു.