paravur-nagarasabha
വെള്ളപ്പൊക്കം, മഴക്കെടുതി മുൻകരുതൽ സ്വീകരിക്കാൻ പറവൂർ നഗരസഭ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടയിന്തര യോഗം.

പറവൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക സാദ്ധ്യത നിലനിൽക്കുന്നതിനാൽ പറവൂർ നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു. അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനു വേണ്ടി നഗരത്തിലെ മൂന്ന് സ്കൂളുകൾ ക്യാമ്പുകളാക്കാനുള്ള നടപടി സ്വീകരിച്ചു. ജനങ്ങളെ മാറ്റുന്നതിനായി വള്ളം, ബോട്ട്, മത്സ്യത്തൊഴിലാളികളുടെ സേവനം, മുസിരീസ് റസ്ക്യൂ ബോട്ടുകളുടെ സേവനം ഉറപ്പു വരുത്താൻ യോഗം തിരുമാനിച്ചു. ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് വിവിധ വകുപ്പ് മേധാവികൾ യോഗത്തെ അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിന് ജനങ്ങൾക്ക് നിർദേശം നൽകും. വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജി നമ്പ്യത്ത്, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, ബീന ശശീധരൻ, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, തഹസിൽദാർ ജി. വിനോദ് കുമാർ, സബ് ഇൻസ്പെക്ടർ അരുൺ തോമസ്, ഫയർ ഓഫീസർ റോയ്, താലൂക്ക് ആശുപത്രി ജെ.എച്ച്.ഐ സുധ,കെ.എസ്.ഇ.ബി, വാർട്ടർ അതോറിറ്റി, നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 എസ്.എസ്.ഐ യൂണിറ്റ് തകർന്നു വീണു

വടക്കേക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വനിത എസ്.എസ്.ഐ യൂണിറ്റ് മഴയിൽ ഇടിഞ്ഞു വീണു. പറമ്പുമേൽപറമ്പിൽ ബാബുവിന്റെ ഭാര്യ അജിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഓടിട്ട കെട്ടിടം. ആളപായമില്ല.