പറവൂർ: സി.പി.എം പറവൂർ ഏരിയാ സമ്മേളനത്തിന് നാളെ തുടക്കം. വൈകിട്ട് നാലിന് ചേന്ദമംഗലം പാലിയം സമര സേനാനി എ.ജി. വേലായുധന്റെ രക്തസാക്ഷി മണ്ഡപത്തിൽ കൊടിമരജാഥ കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്യും. കെ.ഡി. വേണുഗോപാലാണ് കാപ്ടൻ. പാല്യത്തുരുത്തിൽ കെ.യു. ദാസിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എ.ബി. മനോജ് കാപ്ടനായ പതാകജാഥ ടി.ജി. അശോകൻ ഉദ്ഘാടനം ചെയ്യും. ഏഴിക്കരയിൽ കെ.കെ. ഗോപിയുടെ സ്മൃതിമണ്ഡപത്തിൽ നിന്ന് എം.കെ. വിക്രമൻ കാപ്ടനായ ബാനർജാഥ ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ജാഥകളും ആറിന് മുനിസിപ്പൽ കവലയിൽ സംഗമിക്കും. തുടർന്ന് സമ്മേളന നഗരിയായ ചേന്ദമംഗലം കവലയിലെ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ ടി.വി.നിഥിൻ പതാക ഉയർത്തും. 20ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ്മ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം.സി. സുരേന്ദ്രൻ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 21ന് പ്രതിനിധി സമ്മേളനം. 25ന് രാവിലെ 10ന് പുതിയ ഏരിയാ കമ്മിറ്റി അംഗങ്ങളുടെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ്.