ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത്മൂവ്‌മെന്റ് സമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തായിക്കാട്ടുകര ശാഖയിലേക്കുള്ള ഡയാലിസിസ് കിറ്റുകൾ യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം ശാഖ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ എന്നിവർക്ക് കൈമാറി. യൂണിയൻ ശാഖ വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, നിബിൻ നൊച്ചിമ, ശരത് സത്യൻ, മുരളീധരൻ കോഴിക്കാട്ടിൽ, സജീവൻ തോപ്പിൽ, ബിജു വാലത്ത്, മഹാദേവൻ പുറത്തുംമുറി, ബോസ് തോപ്പിൽ എന്നിവർ പങ്കെടുത്തു.
നോർത്ത് അടുവാശേരി ശാഖയിലേക്കുള്ള ഡയാലിസിസ് കിറ്റുകൾ യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് ശാഖ പ്രസിഡന്റ് പി.സി. സന്തോഷ്, സെക്രട്ടറി കെ.കെ. സുനിൽകുമാർ എന്നിവർക്ക് കൈമാറി. ഷാൻ ഗുരുക്കൾ, കെ.ജി. ജഗൽകുമാർ, രഞ്ജിത്ത് അടുവാശ്ശേരി, ടി.ജി. വിപിൻ എന്നിവർ പങ്കെടുത്തു.