water
എടയപ്പുറം ഗവ. എൽ.പി സ്കൂളിന് മുമ്പിലാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എടയപ്പുറം സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ വെള്ളക്കെട്ടിൽ താറാവിനെ ഇറക്കി പ്രതിഷേധിച്ചപ്പോൾ

ആലുവ: ചെറുമഴയിൽ പോലും കാൽനടയാത്ര ദുസഹമാക്കും വിധം വെള്ളക്കെട്ട് രൂപപ്പെടുന്ന റോഡിൽ താറാവിനെയിറക്കി നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. കീഴ്മാട് ഗ്രാമപഞ്ചായത്ത് 17 -ാം വാർഡിൽ എടയപ്പുറം ഗവ. എൽ.പി സ്കൂളിന് മുമ്പിലാണ് മഴവെള്ളം ഒഴുകിപ്പോകാൻ കാനയില്ലാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുന്നത്. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി വെള്ളക്കെട്ടിന് താത്കാലിക പരിഹാരമെങ്കിലും ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് എടയപ്പുറം സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയാണ് വെള്ളക്കെട്ടിൽ താറാവിനെ ഇറക്കിയത്. ബിനോയ് എടയപ്പുറം, ഉദയകുമാർ നടുപ്പറമ്പിൽ, പങ്കജാക്ഷൻ, ബൈജു ഭാസ്കരൻ, വിദ്യ ബൈജു എന്നിവർ പങ്കെടുത്തു.