ആലുവ: നവീകരിച്ച നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂം ജില്ലാ പഞ്ചായത്തംഗം റൈജ അമീർ, അസ്‌ലഫ് പാറേക്കാടൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ മുഖ്യാതിഥിയായി. സേവന പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷനായി. സെക്രട്ടറി ഒ.കെ. ഷംസുദീൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ മീന്ത്രയ്ക്കൽ, എം.എ. അജീഷ്, ഷിബു പള്ളിക്കുടി, സ്വപ്ന ഉണ്ണി, എസ്.എ.എം. കമാൽ, കെ.എ. രാജേഷ് എന്നിവർ സംസാരിച്ചു. അസ്ളഫ് പാറേക്കാടൻ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് ഡിവിഷൻ ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ നവീകരണത്തിനായി അനുവദിച്ചത്.