കാലടി: മഴക്കെടുതിയിൽ സൗജന്യ സഹായമുമായി മെഡികെയർസംഘം മഞ്ഞപ്രയിൽ. മഞ്ഞപ്രയിലെ സുനിൽ ജോസിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ അങ്കമാലി സോണൽ മഞ്ഞപ്ര യൂണിറ്റാണ് മെഡി കെയർ എമർജൻസി ടീമായി പ്രവർത്തിക്കുന്നത്. ഇതിൽ സുനിലിനൊപ്പം ജോജോ, റോണി, ഐജോ, ജോസഫ്, മേജോ,അനീഷ് എന്നിവരുമുണ്ട്. മഞ്ഞപ്രയിലും അടുത്ത പഞ്ചായത്തുകളിലും ഈ സേവനം ലഭ്യമാക്കും. കഴിഞ്ഞ മഴക്കെടുതിയിൽ ഒട്ടനവധി പേർക്ക് മെഡി കെയർ ആംബുലൻസ് സൗജന്യമായി സേവനം ചെയ്തിട്ടുണ്ട്. മെഡി കെയറിന്റെ രണ്ട് വാഹനങ്ങളും പ്രവർത്തകരും ഈ വർഷവും സേവനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.