mazhzkeduthi
വെള്ളക്കെട്ടിനെ തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ച രണ്ടാർ കോട്ടപ്പുറം പ്രദേശത്ത് വാർഡ് മെമ്പർ കെ.കെ.ശശി സന്ദർശിക്കുന്നു

മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത് മൂന്നാം വാർഡിൽ രണ്ടാർ കോട്ടപ്പുറം ഭാഗത്ത് വെള്ളക്കെട്ടുണ്ടായി വീടുകൾക്ക് കേടുപാടുണ്ടായി. ശക്തമായ മഴയിൽ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായി വെള്ളം കുത്തിയൊഴുകി മുള്ളുവേങ്ങപ്പുറത്ത് ഷാജിയുടേയും ഇടപ്പാട്ട് എൽദോസിന്റേയും വീടുകളുടെ മതിലുകൾ തകർന്ന് വീണു. താഴെ തേയലിൽ കുഞ്ഞപ്പന്റെ വീട്ടിലെ ശുചി മുറി തകർന്നു. വെള്ളമൊഴുകി പാത്രങ്ങൾ വീട്ടുപകരണങ്ങൾ എന്നിവ നശിച്ചു. ഇവരുടെ വീടുകൾക്കും കേടുപാടുണ്ടായി. വാർഡ് മെമ്പർ കെ.കെ.ശശിയുടെ നേതൃത്വത്തിൽ നടത്തി.