road-block
കടവന്ത്ര ജങ്ഷനിൽ വഴിമുടക്കുന്ന അനധികൃത കടകൾ

കടവന്ത്ര : കടവന്ത്ര സിഗ്‌നൽ ജംഗ്ഷനിൽ നിന്നും കെ.പി. വള്ളുവൻ റോഡിലേക്കുള്ള പ്രവേശന കവാടത്തിന്റെ ഇരുവശത്തുമായി പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. റോഡിന്റെ ഇരുവശത്തും നിരനിരയായി വലിയ കുടകൾ നിവർത്തിവച്ചും താൽക്കാലിക തട്ട് അടിച്ചുമാണ് കടകൾ നടത്തുന്നത്. പല കടകളും കൊവിഡ് കാലത്ത് പൊട്ടിമുളച്ചതുമാണ്. നഗരസഭ അധികൃതർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നതാണ് കടകൾ പെരുകാൻ കാരണം. റോഡിലേക്ക് തള്ളി നിൽക്കുന്ന കുടക്കടകൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കടകൾ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് പൊതുജനങ്ങളുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ വി.ടി. വിനീത് നഗരസഭയ്ക്ക് പരാതി നൽകി.