പറവൂർ: റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് പാപ്പ 2023ൽ നടത്താൻ പോകുന്ന മെത്രാന്മാരുടെ സാധരണ സിൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി കോട്ടപ്പുറം രൂപതയിൽ രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് കാരിക്കശേരി സിനഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സിനഡാത്മക സഭയ്ക്ക് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന വിഷയത്തിൽ നടത്തുന്ന സിൻഡിന്റെ ലോഗോ പ്രകാശിപ്പിച്ചു. തുടർന്നുള്ള ദിവ്യബലിക്ക് രൂപത ഡോ. ആന്റണി കുരിശിങ്കൽ നേതൃത്വം നൽകി. ഫാ. സെബാസ്റ്റ്യൻ ജെക്കോബി, ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. പോൾ മനക്കിൽ, ഡോ. അംബ്രോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽനിന്ന് സംഘടനാ പ്രതിനിധികളും പങ്കെടുത്തു.